ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആർച്ച

പെരുവ : പറവൂരിൽ നടന്ന സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണവും, വെള്ളിയും നേടി ആർച്ച കിഷോർ താരമായി. ചളുവേലിൽ കിഷോറിന്റെയും, അഞ്ജുവിന്റെയും മകളായ ആർച്ച ഇലഞ്ഞി സെന്റ് പീറ്റേഴസ് എച്ച് എസ് എസ് – ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇ.സി. ജോഷിയാണ് മാസ്റ്റർ

Continue Reading

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം വീണ്ടും തൃശൂരിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം വീണ്ടും തൃശൂരിൽ. തൃശൂരിലും കൊച്ചിയിലുമായി ഒമ്പത് ഇടത്താണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. ഒന്നാം പ്രതി സതീശ് കുമാറിന്‍റെ ബിനാമിയെന്ന് പറയപ്പെടുന്നവരുടെ വീടുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. സതീശ് കുമാർ കള്ളപണം വെളുപ്പിച്ചത് അയ്യന്തോൾ ബാങ്കിലാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സതീശന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു

Continue Reading

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്.

Continue Reading

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ നടപടി നേരിട്ട ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എലത്തൂർ ട്രെയിൻ തീവെപ് കേസിലെ വിവരങ്ങൾ ചോർത്തിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. ഇത് രണ്ടാം തവണയാണ് ഐജി പി വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്നരമാസമായി തുടരുന്ന […]

Continue Reading

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

കൊച്ചി: മാസപ്പടി വിവാദമടക്കമുള്ള കേസിലെ ഹർജിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു അദ്ദേഹം. മരണകാരണം വ്യക്തമല്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ് ഗിരീഷ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മാസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് സംഭവം.

Continue Reading

അലൻസിയർ വേദി കിട്ടിയപ്പോൾ ആളാക്കാൻ നോക്കിയതാണ്; ധ്യാൻ ശ്രീനിവാസൻ

തിരുവനന്തപുരം:നടൻ അലൻസിയർ നടത്തിയ സ്ത്രീ വിരുദ്ധ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച്‌ നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി […]

Continue Reading

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു.

Continue Reading

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുക. വനിതാ സംവരണ ബില്ലുകൾപ്പെടെ നിരവധി ബില്ലുകൾ പ്രത്യേക സമ്മേളനത്തിൽ പരിഗണനക്ക് വന്നേക്കും എന്നാണ് സൂചന . സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്‍റ് ചരിത്രം, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകൾ ഉണ്ടാകും. പ്രത്യേക ചർച്ച ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെക്കും എന്നാണ് […]

Continue Reading

വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട്> ചെര്പ്പുളശ്ശേരിയില് പേവിഷബാധയേറ്റ് മരണം. വെള്ളിനേഴി എര്ളയത്ത് ലതയാണ് ( 60 ) തൃശൂര് മെഡിക്കല് കോളേജില് മരിച്ചത്.ഇവരുടെ വീട്ടില് സ്ഥിരം എത്തുന്ന തെരുവ് നായയുടെ ക്ഷതമാണ് മരണത്തിന് കാരണമായത്. ഏറെ നാളായി ലതയുടെ കൂട്ടിനുണ്ടായിരുന്ന നായയുടെ നഖം ലതയുടെ മൂക്കില് കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില് കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് സംഭവം. രോഗ ലക്ഷണങ്ങള് കണ്ടതോടെയാണ് തൃശൂര് മെഡിക്കല് കോളേജില് പ്രവേശിപ്പിക്കുന്നത്.മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാന് ലത ആശുപത്രിയില് പോയിരുന്നില്ല. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരളത്തിന്റെ കാർഷിക മേഖലയെ അടുത്തറിയാനും ഈ മേഖലയിൽ തൊഴിൽ നേടാനും,സംരംഭകരാകാനും താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. ക്രോപ് പ്ളാനിങ് ആൻഡ് കൾട്ടിവേഷൻ, കാർഷിക വിജ്ഞാന വ്യാപനം, അഡ്മിനിസ്ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രയോഗികപരിശീലനം നേടാനും കൃഷിഭവനുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റ അപ്ഡേഷൻ ഡാറ്റ എൻട്രി എന്നിവയെ ക്കുറിച്ച് അറിയാനും താല്പര്യം ഉള്ളവർക്ക് ഇന്റേൺഷിപ് അവസരം പ്രയോജനപെടുത്താം. യോഗ്യത:വി എച്ച് എസ് ഇ യിൽ(അഗ്രി) സർട്ടിഫിക്കറ്റ് ഉളളവരോ അഗ്രികൾച്ചർ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉളളവരോ ആകണം അപേക്ഷകർ. പ്രായം:1/8/23ന് […]

Continue Reading