തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. അവരവർക്ക് ബോധ്യമില്ലാത്ത […]

Continue Reading

യുവാവിനെ പാടത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കോഴഞ്ചേരി: യുവാവിനെ കോയിപ്രം അയിരക്കാവ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. കൊലപാതകത്തിനു പിന്നില്‍ മോന്‍സി എന്നയാളാണെന്നു സംശയിക്കുന്നു. മോന്‍സിയുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു

Continue Reading

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപിച്ചാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്‍റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ചൂണ്ടിക്കാട്ടി. ഇത് ഇരുരാജ്യങ്ങൾ തമ്മിൽ […]

Continue Reading

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല

തൃശൂർ: എസി മൊയ്തീൻ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി ഉടൻ തീരുമാനമെടുക്കും. ഉടൻ തന്നെ എസി മൊയ്തീന് നോട്ടീസ് നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ […]

Continue Reading

ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ

ഡൽ​​ഹി: ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് പുതിയ മന്ദിരത്തിലായിരിക്കും. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. പുതിയ മന്ദിരത്തിൽ ഇന്ന് ലോക്സഭയും രാജ്യസഭയും ചേരും. 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ ബിൽ അടക്കമുള്ളവ നാളെയായിരിക്കും […]

Continue Reading

ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്

തിരുവനന്തപുരം: ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമാണിത്.പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്. ഇനി ലക്ഷ്യസ്ഥാനമായ എൽ വണ്ണിൽ പേടകം എത്താൻ 110 ദിവസമെടുക്കും. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാ‌ഞ്ച് […]

Continue Reading

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം

സ്ത്രീ ശാക്തീകരണത്തിനായുള്ള വലിയ നീക്കത്തിൽ, രാജ്യത്തുടനീളമുള്ള പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നരേന്ദ്ര മോദി സർക്കാർ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും എന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം നടന്ന യോഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുകയും കേന്ദ്രമന്ത്രിസഭ അനുമതി നൽകുകയും ചെയ്ത ഈ തീരുമാനം, പ്രത്യേക സമ്മേളനത്തിൽ ഇരുസഭകളിലും ബിൽ പാസാക്കാൻ ലക്ഷ്യമിടുന്നതാണ്. ഇത് മൂന്നിൽ രണ്ട് ഭാഗത്തിന് പുറമെ പിന്തുണ നൽകുന്ന ഒരു നീണ്ട പ്രക്രിയയ്ക്ക് തുടക്കമിടുന്നു. ഇരുസഭകളിലും പിന്തുണയും […]

Continue Reading

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി എന്ന ബിജു ( ഉണ്ണിയപ്പൻ ) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ചിറക്കലില്‍ സംഘര്‍ഷം നടക്കുകയും ഇതില്‍പെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേറൊരു രോഗിയെ കാണാന്‍ താലൂക്ക് ആശുപത്രിയിലെത്തിയ സംഘം ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നും സൂചനയുണ്ട്. ചിറക്കലില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെയാണോ ഇദ്ദേഹത്തെയും […]

Continue Reading

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ കേരളത്തിലെ 45 സഹകരണ ബാങ്കുകൾ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിലായി കേരളത്തിലെ 45 സഹകരണ ബാങ്കുകൾ. അയ്യന്തോളിനും കരുവന്നൂരിനും പിന്നാലെ ഈ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ ശേഖരിച്ചതായി സഹകരണ വകുപ്പിലെ ഉന്നതർക്കും അറിയാം. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു […]

Continue Reading