സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ, ബില്ലിനെ എതിർത്ത രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല

കൊച്ചി : രാജ്യം ഇത്രയും നാൾ കാത്തിരുന്ന വനിതാ സംവരണ ബില്ലിനെ ലോക്‌സഭയിൽ എതിർത്തവരെ അറിയാതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് നടൻ ഹരീഷ് പേരടി . രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടുചെയ്തത്. ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്..സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്..ജനാധിപത്യ ഇന്ത്യയിലെ […]

Continue Reading

ഗര്‍ഭപാത്രം പുറത്തേക്കു തള്ളിയ ഗീര്‍ പശുവിനെ രക്ഷപെടുത്തി വെറ്റിനറി ഡോക്ടറും ഭാര്യയും

കടുത്തുരുത്തി: പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്കു തള്ളിയ ഗീര്‍ പശുവിനെ രാത്രി മൂന്ന് മണിക്കൂറിലേറേ പരിചരിച്ചു രക്ഷപെടുത്തി വെറ്റിനറി ഡോക്ടറും ഭാര്യയും. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത വെറ്റിനറി ഡോക്ടര്‍ക്കും ഭാര്യയ്ക്കും അഭിന്ദന പ്രവാഹം. കടുത്തുരുത്തി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടര്‍ അഖില്‍ ശ്യാം ഇദേഹത്തിന്റെ ഭാര്യ പൂഴിക്കോല്‍ പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ഡോ ശരണ്യാ പി.തങ്കച്ചന്‍ എന്നിവരാണ് മണിക്കൂറുകള്‍ നീണ്ട പരിചരണത്തിനൊടുവില്‍ പശുവിനെ രക്ഷപെടുത്തി നാട്ടുകാരുടെ അഭിനന്ദനത്തിനര്‍ഹരായത്. മുട്ടുചിറ അരുകുഴുപ്പില്‍ വിധു രാജീവിന്റെ പശുവിനെയാണ് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപെടുത്തിയത്. […]

Continue Reading

എൽഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി എൽ ഡി എഫ്‌ നേതൃത്വത്തിൽ ഇന്ന് രാജ്ഭവനുമുന്നിൽ സത്യഗ്രഹം നടക്കും. പകൽ 10 മുതൽ 1 മണിവരെയാണ് സമരം നടക്കുക. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ ആണ് അധ്യക്ഷനാകുക. എൽ ഡി എഫ് സംസ്ഥാന, -ജില്ലാ നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത […]

Continue Reading

അടിസ്ഥാനവിദ്യാഭ്യാസം പത്താം ക്ലാസിൽനിന്ന് മാറ്റി പ്ളസ്‍ടു വരെയാക്കാൻ ശുപാർശ

തിരുവനന്തപുരം: അടിസ്ഥാനവിദ്യാഭ്യാസം പത്താം ക്ലാസായിരുന്നത് മാറ്റി പ്ളസ്‍ടു വരെയാക്കാൻ ഉള്ള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരട്‌ ചട്ടക്കൂടിൽ ശുപാർശ. ഹയർ സെക്കൻഡറിതലത്തിൽ തൊഴിൽപഠനത്തിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഉള്ളടക്കം മാറണമെന്നും നിർദേശത്തിലുണ്ട്. ഹയർ സെക്കൻഡറിയിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് അവസരം ഒരുക്കണം. 11, 12 ക്ലാസുകളിലെ വിഷയങ്ങൾ ഭാഷ, കോർ, തൊഴിൽ എന്നിങ്ങനെ വിഭജിക്കണം. നിർബന്ധമായും ഓപ്ഷണലായും പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാനും അവസരം നൽകണം. പൊതുവിദ്യാഭ്യാസത്തിന്റെ അന്തിമവിലയിരുത്തൽ 12-ാം ക്ലാസാക്കി പൊതുപരീക്ഷ ആലോചിക്കണമെന്നും ശുപാർശയിൽ […]

Continue Reading

പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ; യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസ്

ബെംഗളുരു: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ കേസ്. ബെംഗളൂരുവിലെ അശോക് നഗർ പൊലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സനാത ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെയാണ് വധഭീഷണി മുഴക്കിയത്. പ്രകാശ് രാജിന്റെ പരാതിയിൽ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി. തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ ടിവി വിക്രമ എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നൽകിയ പരാതിയിൽ പറഞ്ഞു. […]

Continue Reading

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി വി. ശിവന്‍കുട്ടി

തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെയും ലാപ്ടോപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിനും മുഖ്യ പരിഗണനയാണ് കേരളത്തിലെ സര്‍ക്കാര്‍ നല്‍കുന്നത്. […]

Continue Reading

പുസ്തകോത്സവം ആരംഭിച്ചു

കടുത്തുരുത്തി: ദേവമാതാ കോളജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. നാഷണൽ ബുക്സ്റ്റാൾ ,സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. വിദേശ പ്രസാധകരുടേതുൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദർശനവും വിപണനവുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ലക്ഷ്യം. കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം സന്ദർശിക്കുവാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ ഡോ.സിജി ചാക്കോ അറിയിച്ചു.

Continue Reading

നാളെ കുണ്ടള ഡാം തുറക്കും

ഇടുക്കി : പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയില്‍ നാളെ (21.09.2023) രാവിലെ 10 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 2.60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും. വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് വര്‍ധിക്കുന്നതും കാരണം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ തുറക്കുന്നത്. കുണ്ടളയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്ന് ജില്ലാ […]

Continue Reading

മണ്ണയ്ക്കനാട് ഹോളിക്രോസ്സ് പള്ളിയിലെ പ്രധാന തിരുനാൾ

കടുത്തുരുത്തി: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ്സ് പള്ളിയിലെ ശദാബ്തി വർഷത്തിലെ പ്രധാന തിരുനാൾ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ പൂർവാധികം ഭംഗിയായി ആചരിക്കുന്നു. വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായു.ടെയും സംയുക്ത തിരുന്നാളിന്റെ കൊടിയേറ്റ് കർമ്മം 22 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി. ഫാദർ. തോമസ് പഴവക്കാട്ടിൽ നിർവഹിക്കും. ഇലക്കാട് സെന്റ്. മേരിസ് ചർച്ച് വികാരി. ഫാദർ. ഡോമിനിക്ക് സാവിയോ കൊടിയേറ്റ് ദിനത്തിൽ ദിവ്യബലി അർപ്പിക്കുന്നു. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം […]

Continue Reading

108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം 21 ന്

ഭോപ്പാൽ: 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് പ്രതിമ അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപയാണ് പ്രതിമ നിർമിക്കാൻ ചെലവായത്. നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ. സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ കാരണം, സെപ്റ്റംബർ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading