വനിത കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അയോധ്യ: യുപിയിൽ വനിത കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യപ്രതിയായ അനീസ് ആണ് കൊല്ലപ്പെട്ടത്. അയോധ്യയ്ക്ക് സമീപം പ്രതികളെ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. ഓഗസ്റ്റ് 30ന് സരയൂ എക്സ്പ്രസിൽ വനിത കോൺസ്റ്റബിളിനെ മൂന്നം​ഗ സംഘം ചേർന്ന് ആക്രമിച്ചത്. വനിത കോൺസ്റ്റബിളിന്റെ മുഖത്തും ദേഹത്തും കുത്തേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഇനായ​ദ് നഗറിൽ നിന്ന് ആസാദിനെയും വിഷംഭർ ദയാൽ എന്ന ലല്ലുവിനെയുമാണ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്. […]

Continue Reading

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനു നഷ്ടപരിഹാരം: ഹൈക്കോടതി വിധി

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ച ഡല്‍ഹി മെഡിയോര്‍ ആശുപത്രിയിലെ (നേരത്തെ റോക്ലാന്‍ഡ്) രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചല്‍ ജോസഫിന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കണമെന്നാണു ഹൈക്കോടതി വിധി. 2020 ജൂണില്‍ ആദ്യ തരംഗത്തിനിടെ കോവിഡ് പോസിറ്റീവായാണു റേച്ചല്‍ മരിച്ചത്. കോവിഡ് ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജര്‍ ആന്‍ഡ് സൂപ്പര്‍വൈസറായിരുന്ന റേച്ചലിനെ […]

Continue Reading

ഇടുക്കിയിൽ ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്; കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു

ഇടുക്കി: തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു . മദ്യത്തിൻറെ സ്റ്റോക്കിലും വ്യാപക ക്രമക്കേട്. വിജിലൻസിനെ കണ്ട് ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഔട്ട്ലെറ്റിലെ വ്യാപക ക്രമക്കേടനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്. കഴിഞ്ഞ […]

Continue Reading

യുക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കി കാനഡയിലേക്ക്

ഒട്ടാവ: യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി കാനഡ സന്ദർശിക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിന് പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സെലൻസ്കിയുടെ സന്ദർശനം. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെൻസ്‌കി ഒട്ടാവയിലെത്തുകയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിന് ശേഷമുള്ള സെലെൻസ്‌കിയുടെ ആദ്യ സന്ദർശനമാണിത്. 2019ൽ സെലെൻസ്‌കി കാനഡ സന്ദർശിച്ചിരുന്നു. കാനഡയിൽ യുക്രെയ്‌ൻ വംശജരായ […]

Continue Reading

ഗുരുദേവന്റെ റിക്ഷാ യാത്രാ സ്മരണകളുയർത്തി ശാന്തിയാത്ര

കുമരകം : ഗുരുദേവന്റെ റിക്ഷാ യാത്രയുടെ സ്മരണകൾ ഉണർത്തി കുമരകത്ത് ശാന്തി യാത്ര നടക്കും, കുമരകം 153 എസ്.എൻ.ഡി.പി ശാഖയോഗത്തിന്റെ ശാന്തി യാത്രയിൽ .ഗുരുദേവന് സഞ്ചരിയ്ക്കാൻ പ്രാക്കുളം പുതുവേലിൽ കേശവൻ എന്ന ശിഷ്യൻ സമർപ്പിച്ച റിക്ഷാ വണ്ടിയുടെ പകർപ്പാണ് പുനരാവിഷ്കരിക്കുന്നത് ശിവഗിരിയിൽ പോയി റിക്ഷ നേരിട്ട് കണ്ട് അതേ മാതൃകയിൽ തന്നെ ഒരു റിക്ഷ നിർമ്മിച്ച് പുനരാവിഷ്കരിച്ചത്. മനോജ് മുണ്ടുപറമ്പും കുടുംബാംഗങ്ങളും ചേർന്ന്കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി നൽകുന്നു. ഈ റിക്ഷയുടെ നിർമ്മാണം നടത്തിയത് കുമരകം തോപ്പിൽ […]

Continue Reading

സംസ്ഥാനത്ത് മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടർന്ന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്താൽ വരും ദിവസങ്ങളിൽ മ‍ഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ്‌ 7ന് ഇത് ന്യുനമർദ്ദമായും മെയ്‌ 8 ഓടെ തീവ്രന്യുനമർദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. […]

Continue Reading

ഏക ദിന പരമ്പര ഇന്ന്‌

ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് തുടങ്ങും. ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്‌സലായ’ പരമ്പരയിലെ ആദ്യ മത്സരം നയിക്കുന്നത്‌ കെ.എൽ രാഹുൽ ആയിരിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ടു മത്സരത്തിലും കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ആർ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങൾക്കില്ല. […]

Continue Reading

സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്തും ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്ത് കോളേജുകളുടെ മാതൃക പിന്തുടർന്ന് ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്ന് വിലയിരുത്തിയാണ് സ്‌കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റിയുടെ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി ചട്ടകൂടിലാണ് നിർദേശമുള്ളത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്നാണ് ഇതിന് കരിക്കുലം കമ്മിറ്റി നൽകുന്ന വിശദീകരണം. ഒപ്പം ഹയർസെക്കൻഡറി മേഖലയിലെ ഗ്രെയ്‌സ് മാർക്ക് […]

Continue Reading

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു

ന്യൂഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂരാണ് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപിയ്ക്കാണ്. താങ്കളുടെ അനുഭവസമ്പത്തും സിനിമാറ്റിക് മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

വയനാട് നിന്ന് കാണാതായ യുവതിയേയും മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി

തൃശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഈ മാസം 18-ാം തിയതിയാണ് ഇവരെയും കാണാതെ ആയത്. ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. കുടുംബ പ്രശ്നം മൂലമാണ് മക്കളോടൊപ്പം നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. ഗുരുവായൂര്‍ പൊലീസ് വിവരം വയനാട് […]

Continue Reading