ഹാര്‍ബറില്‍ വ്യാപാരത്തിന്റെ പേരില്‍ യുവാവിനെ ആക്രമിച്ചു: 2 പേര്‍ അറസ്റ്റില്

ചവറ: നീണ്ടകര ഹാര്‍ബറില്‍ മത്സ്യവ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. നീണ്ടകര, സ്റ്റീഫൻ ലാന്‍റില്‍ ജോണ്‍ (55), ഇയാളുടെ മകനായ അപ്പു എന്ന സ്റ്റാൻലി (29) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് എന്നയാളും പ്രതികളും തമ്മില്‍ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ വൈകീട്ടോടെ നീണ്ടകര ഹാര്‍ബറില്‍ വെച്ച്‌ കമ്ബി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി ലൂക്കിനെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. […]

Continue Reading

മദ്യത്തിന് പകരം കോള നൽകി പറ്റിച്ചയാൾ പിടിയിൽ

കൊല്ലം: മദ്യക്കുപ്പിയിൽ കോളനിറച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലുമെല്ലാം മദ്യം വാങ്ങാൻ വരുന്നവരെ തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് ഇയാൾ വിളിച്ചുവരുത്തി കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി. ബിവറേജിൽ വലിയ തിരക്കുള്ള സമയത്തും അടയ്ക്കാറായ സമയത്തുമാണ് ഇയാൾ ഇത്തരത്തിൽ ഒരുപാട് പേരെ പറ്റിച്ചിരുന്നത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളുകളുടെ നിരവധി പരാതികൾ ബിവറേജസ് മാനേജർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി […]

Continue Reading

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടല്‍. പാലക്കയം ജങ്ഷനിലും മീന്‍വെല്ലം മുന്നേക്കര്‍ ജങ്ഷനിലും വെള്ളം കയറി.ഇവിടുത്തെ നിരവധി കടകളില്‍ വെള്ളം കയറി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. വില്ലേജ് ഓഫിസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു. ജലനിരപ്പു കൂടുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. മൂന്നു ഷട്ടറുകള്‍ 60 70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, […]

Continue Reading

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്ത്; പ്രിൻസിപ്പൽ ഉൾപ്പടെ നാലു പേർക്ക് എതിരെ കേസ്

കൊല്ലം: കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ്. 50 കുപ്പി മദ്യമാണ് ബസിൽ നിന്ന് എക്സൈസ് പിടികൂടിയത്. ഇതിനെ തുടർന്ന് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിലാണ് 50 കുപ്പി മദ്യം കണ്ടെത്തിയത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരുടെയും ഗോവയിലേക്കുള്ള ടൂറിനിടയിലാണ് സംഭവം.

Continue Reading

ട്രെയിനില്‍ നിന്ന് 3.52 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

തൃശൂര്‍: ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ തൃശൂരില്‍ എക്‌സൈസ് സംഘം പിടികൂടി. 3.52 കിലോ കഞ്ചാവാണ് റെയില്‍വെയുടെ സഹായത്തോടെ പിടികൂടിയത്.കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ ‌തൊഴിലാളികളുമായ ഷെരീഫുള്‍, തജറുദ്ദീന്‍, ഹസിബിള്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. റെയില്‍വെ സംരക്ഷണ സേനയും തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്നതിനാല്‍ കഞ്ചാവ് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. റെയില്‍വെയുടെ […]

Continue Reading

ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം, തുറന്നുപറഞ്ഞ് മമ്മൂട്ടി

സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങൾ, പ്രവൃത്തികൾ, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ […]

Continue Reading

കടലുണ്ടിപ്പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം: ആനക്കയം പെരിമ്പലത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്‌ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദ് ശിഹാൻ (20) ആണ് മരിച്ചത്. ഇന്ന് നാല് മണിയോടെയായിരുന്നു അപകടം. ഇകെസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ശിഹാൻ. കഴിഞ്ഞ ദിവസം മറ്റൊരാളും ഇതേ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

Continue Reading

കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ച്‌ കൊന്ന ഇൻസ്റ്റ സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് ലഖ്‌നൗവില്‍ 23 കാരിയെ വെടിവെച്ച്‌ കൊന്നതെന്ന് പൊലീസ്. ചിൻഹാട്ടിലെ കോളേജ് വിദ്യാര്‍ത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിയേറ്റത്.ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാല്‍ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും […]

Continue Reading

റെയിൽവേ പാളത്തിൽ കുട്ടികൾ കല്ലുകൾ വയ്ക്കുന്നത് പൊലീസിന് തലവേദനയാകുന്നു

കാസറഗോഡ്: പാളത്തിൽ കല്ലുകൾ വയ്ക്കുന്നത് പൊലീസിന് തലവേദനയാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തിലാണ് സംഭവം. ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ പാളത്തിൽ ചെറിയ ജെല്ലി കല്ല് വെക്കുകയായിരുന്നു. കുട്ടികളായതിനാൽ പൊലീസ് കേസുടുക്കാതെ വെറുതെ വിട്ടു. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാൻ വേണ്ടിയാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. ജില്ലയിൽ ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണ്. ഒരു മാസത്തിനെതിരെ നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇനിയും ഇത് തുടർന്നാൽ ശക്തമായ നടപടി […]

Continue Reading

സൈബര്‍ അധിക്ഷേപം; മറിയാ ഉമ്മന്റെ പരാതിയില്‍ കേസെടുത്തു

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂജപ്പുര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നതായി മറിയ ഉമ്മന്‍ പരാതി നൽകിയിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിച്ചിരുന്നു. സൈബർ അക്രമണത്തിന് എതിരെ നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും […]

Continue Reading