വൈറ്റിലയിൽ വീണ്ടും തീവിളയാട്ടം

കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയമിടിപ്പായ വൈറ്റില ഹബ്ബിൽ വീണ്ടും തീപിടുത്തം. വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള കാടുപിടിച്ച ഭാഗത്താണ് ഇന്ന് വീണ്ടും സാമൂഹ്യവിരുദ്ധർ തീയിട്ടത്. ക്രിസ്മസിന് പിന്നാലെ പുതുവത്സര തിരക്കിലും നഗരം ശ്വാസം മുട്ടുമ്പോൾ, ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയാണ് ഈ ‘തീകളി’ തുടരുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒരു വൻ ദുരന്തം ഒഴിവായത്. അന്ന് ഫയർഫോഴ്സ് സമയത്തിന് എത്തിയതുകൊണ്ട് മാത്രം ആളപായമുണ്ടായില്ല. എന്നാൽ, ആ സംഭവത്തിൽ നിന്ന് അധികൃതർ ഒരു […]

Continue Reading

നാല് ജില്ലകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിൽ

കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഹൈവേ (ആകാശ പാത) പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ എത്തിയിരിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് നടത്തുമെന്നതാണ് പ്രധാന സവിശേഷത.കോട്ടയം ജില്ലയിലെ മുളങ്കുഴ മുതൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ബൈപാസ് വരെയാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ആകാശപാതയുടെ ദൈർഘ്യം. പദ്ധതി പ്രായോഗികമായി നടപ്പിലായാൽ മധ്യകേരളത്തിലെ നാല് ജില്ലകൾക്ക് ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും.മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം – കുമരകം – കവണാറ്റിൻകര […]

Continue Reading

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്. ‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം അവതരിപ്പിക്കുന്നത് […]

Continue Reading

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തന്റെ ജ്വല്ലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് […]

Continue Reading

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Continue Reading

93–ാ-മത് മഹാതീര്‍ത്ഥാടനത്തിനൊരുങ്ങി ശിവഗിരി; നാളെ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

വര്‍ക്കല: 93–ാ-മത് മഹാതീര്‍ത്ഥാടനത്തിന് ശിവഗിരി കുന്നുകള്‍ ഒരുങ്ങി. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് നാരായണമന്ത്രങ്ങളുരുവിട്ട് ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. ദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശിവഗിരിയില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ശിവഗിരി മഠം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസവും എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം നല്‍കുവാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി പ്രത്യേക സർവീസുകൾ നടത്തും.

Continue Reading

എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സിന്റെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Continue Reading

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

Continue Reading

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. എസ്‌ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു എന്‍ വിജയകുമാറും കെപി ശങ്കര്‍ദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇരുവരെയും മുന്‍പ് എസ്‌ഐടി […]

Continue Reading

മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും; ഇക്കൊല്ലം ദർശനം നടത്തിയത് 36,33,191 പേർ

മകരവിളക്ക് മഹോത്സവത്തിനായി നാളെ (ഡിസംബർ 30 ചൊവ്വാഴ്ച) വൈകിട്ട് 5ന് ശബരിമല ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ […]

Continue Reading