രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ് കാന്തല്ലൂരിന്

തിരുവനന്തപുരം> ടൂറിസം ദിനത്തില്‍ കേരളത്തിന് പുരസ്കാരത്തിൻറെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്.കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം വില്ലേജില്‍ നടപ്പാക്കി. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് […]

Continue Reading

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം(83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മതവിലക്കുകളെ അവഗണിച്ച് മാപ്പിളപ്പാട്ടിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിന് ആണ് ജനനം. കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയും […]

Continue Reading

കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പേട്രൺസ് ഡേ ആഘോഷിച്ചു

കുറവിലങ്ങാട് :ഡിപോൾ പബ്ലിക് സ്കൂളിലെ പേട്രൺസ് ഡേ ആഘോഷിച്ചു. മാർ ജേക്കബ് മുരിക്കൻ മുഖ്യാതിഥിയായി. വിശുദ്ധ വിൻസന്റ് ഡി പോളിനെ പോലെ കുട്ടികൾ ചാരിറ്റി ലൈഫിന്റെ ഭാഗമാകണമെന്നും വളർച്ചയുടെ ഒരു ഘട്ടത്തിലും ചാരിറ്റി മറക്കരുതെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഫാദർ ജോമോൻ കരോട്ടു കിഴക്കേൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ, ഫാ. ജോൺ അലോഷി, വൈസ് പ്രിൻസിപ്പൽ മിസ് സോണിയ തോമസ്, പിടിഎ പ്രസിഡന്റ് ഡോക്ടർ ഫെലിക്സ് ജയിംസ് […]

Continue Reading

എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാസംഗമവും സെപ്റ്റംബർ 30 ന്

കടുത്തുരുത്തി: യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും, വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, എസ്.എസ്.എള്‍.സി. – പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും സെപ്റ്റംബര്‍ 30, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വിവിധ അക്കാദമികളുടേയും അവാര്‍ഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളേയും […]

Continue Reading

ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒൌദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ചിത്രം ‘2018’

കൊച്ചി> 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018.വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക.കേരളത്തില് 2018ല് ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്ച്ച്‌ പത്തിനാണ് ഓസ്കര് പ്രഖ്യാപനം. 30 കോടി മുതല് മുടക്കില് ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില് 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്സ്, ലാല്, നരേന്, അപര്ണ്ണ ബാലമുരളി, […]

Continue Reading

തൊലി വെളുക്കാന്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഫെയർനെസ് ക്രീം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ. ഈയിടെ ആശുപത്രികളിൽ വന്ന രോഗികളെ പരിശോധിച്ചതിൽ നിന്നാണ് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അസുഖം ബാധിച്ചവരെല്ലാം ഇത്തരം ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു പേർക്ക് അപൂർവ്വ വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) […]

Continue Reading

PSC പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി വച്ചു. മാറ്റി വച്ച പരീക്ഷകള്‍ ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച […]

Continue Reading

മണിപ്പൂര്‍ വിഷയത്തില്‍ മോഡിയെ കുറ്റപ്പെടുത്തി ഖാര്‍ഗെ

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കലാപം നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി ‘കഴിവില്ലാത്ത’ ബിജെപി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ആയുധമാക്കിയെന്നും, മണിപ്പൂരിനെ ബിജെപി യുദ്ധക്കളമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ചൊവ്വാഴ്ച രാത്രി ഇംഫാലിലെ സിംഗ്ജമേയ് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതോടെ പോലീസ് പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ […]

Continue Reading

മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരത്തിന് അർഹനായി ടോവിനോ തോമസ്

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല […]

Continue Reading

കൈക്കൂലി ആരോപണം ഗൂഡാലോചന, പൊലീസ് അന്വേഷിക്കട്ടെ : വീണാ ജോര്‍ജ്ജ്

ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍മാത്യുവിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പരാതി നല്‍കിയത്. 23 ാം തീയതി തന്നെ ഇതു സംബന്ധിച്ച പരാതി പൊലീസില്‍ നല്‍കിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാ വിവരങ്ങളും ഇതിലൂടെ പുറത്ത് വരുമെന്നും മന്ത്രി സൂചിപ്പിച്ചു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍.പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു […]

Continue Reading