സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസും ഇ.ഡി ഓഫീസിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് നാല് മണിക്ക് ഇവർ ഹാജരാക്കും. ബാങ്ക് ചാർട്ടേഡ് അക്കൗണ്ട് സനൽകുമാർ ഇന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണൻ നാളെയും ഇ.ഡി ഓഫീസിൽ ഹാജരാകും. കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം […]

Continue Reading

Dr. എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ്, പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ […]

Continue Reading

പെരിന്തൽമണ്ണ ടൗൺഹാൾ റോഡിലെ കുഴികൾ അപകട ഭീഷണിയാകുന്നു

പെരിന്തൽമണ്ണ: തിരക്കേറിയതും ടൗണിലെ പ്രധാന റിങ് റോഡുകളിലൊന്നുമായ ടൗൺഹാൾ റോഡിലെ കുഴികൾ ഭീഷണിയാകുന്നു. ചെറുവാഹനങ്ങൾ പലതും കുഴിയിൽ ചാടി അപകടമുണ്ടാകുന്നു. ഊട്ടി റോഡിൽനിന്ന് തുടങ്ങി പാലക്കാട് റോഡിൽ ജില്ലാ ആശുപത്രിക്കു മുന്നിൽ അവസാനിക്കുന്ന റോഡാണിത്. ഇതിൽ മാർക്കറ്റിലേക്കും നെഹ്രു സ്റ്റേഡിയത്തിലേക്കുമുള്ള റോഡ് തുടങ്ങുന്നിടത്താണ് അപകടമുണ്ടാക്കുംവിധം പലയിടത്തായി കുഴി രൂപപ്പെട്ടിട്ടുള്ളത്. ഇവിടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയാൽ കാര്യമായ അപകടമായിമാറുകയാണ്. വിദ്യാർഥികളും സ്‌കൂളുകളിലേക്കും മാർക്കറ്റിലേക്കും വരുന്നവരുമായ ഇരുചക്രവാഹനക്കാരാണ് കൂടുതൽ പ്രയാസത്തിലായത്. കുഴി കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോൾ പിന്നിൽ […]

Continue Reading

കോൺഗ്രസ് എംഎൽഎ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

ഛണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ പിടിയിൽ. സുഖ്‌പാൽ സിംഗ് ഖൈറയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.

Continue Reading

മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിലപാട് മാറ്റി സി.എൻ.മോഹനൻ

തിരുവനന്തപുരം: സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ , മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിലപാട് മാറ്റി . മാത്യു കുഴൽനാടൻ അയച്ച വക്കീൽ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. മാത്യു കുഴൽനാടൻറെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിൻറെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു. പറഞ്ഞത് മാത്യുവിൻറെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്. കെഎംഎൻപിയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു […]

Continue Reading

പാലക്കാട് പലചരക്ക് കട കത്തിനശിച്ചു

പാലക്കാട് മുടപ്പല്ലൂര്‍ പന്തപറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുന്‍വശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കടയോട് ചേര്‍ന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു.

Continue Reading

ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും മല്ലു ട്രാവലർ അടുത്താഴ്ച നാട്ടിലെത്തുമെന്ന് അഭിഭാഷകൻ

കൊച്ചി: മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വ്ളോഗർ ഷാക്കിർ സുബാൻ കാനഡയിൽ നിന്നും ലണ്ടനിലെത്തി.അടുത്തയാഴ്ച നാട്ടിലേക്ക് എത്തും. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് ഷാക്കിറിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന്‍ അന്വേഷണം നേരിടുന്നത്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിനിടെ പൊലീസ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കാൻ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്. വടക്കൻ കർണാടകയ്ക്കും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനും തെക്കൻ ഛത്തീസ്ഗഢിനും പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

Continue Reading

കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. മൂന്നാം റേക്ക് കൊച്ചുവേളിയിലെത്തിച്ചു. ആലപ്പുഴ വഴിയുളള വന്ദേഭാരത് എക്സ്പ്രസിന്റെ പെയറിങ് ട്രെയിനാണ് കൊച്ചുവേളിയിലെത്തിച്ചത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് അറ്റകുറ്റപ്പണിക്ക് കുറഞ്ഞസമയം മാത്രമാണ് കിട്ടുന്നതെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് പുതിയ റേക്ക് എത്തിച്ചതെന്നുമാണ് ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്. കാസര്‍കോട് നിന്ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് […]

Continue Reading

നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം

കോഴിക്കോട്: നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

Continue Reading