എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

കൊച്ചി: എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ശ്രീ ഗുരുവായൂരപ്പന്‍ റെസിഡന്‌സി & റെസ്റ്റോറെന്റ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേട്ടത്. കടയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.30 ഓടെയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരായ സതീശന്‍, ശ്രീജിത്ത്, വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തി: തോപ്പുംപടി സ്വദേശിയായ വയോധികനെ കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന്റെ പുറത്ത് ഷീറ്റിട്ട ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടുവേലിഭാഗത്ത് താമസിക്കുന്ന സെബാസ്റ്റിയന്‍ (68) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലങ്ങാട്ട് തങ്കമ്മയുടെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് റോഡിലൂടെ പോവുകയായിരുന്നവര്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത് തങ്കമ്മ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകൂന്നേരത്തോടെ ബന്ധുക്കളെത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ […]

Continue Reading

പറഞ്ഞത് നുണ; അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ്

തിരുവനന്തപുരം: നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് പോലീസിനോട് സമ്മതിച്ചു. പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് പണം നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം മൊഴി നൽകിയത്. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിലാണ് അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നു സമ്മതിച്ചത്. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. കേസിൽ […]

Continue Reading

വെള്ളൂർ കെപിപിഎൽ ഫാക്ടറി വേഗത്തിൽ തുറക്കും; വ്യവസായ മന്ത്രി

കടുത്തുരുത്തി: വെള്ളൂർ കെ പി.പി.എൽ ഫാക്ടറി പരമാവധി വേഗത്തിൽ തുറക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. തീപിടുത്തത്തിന് പിന്നാലെ ഫാക്ടറിയിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം എന്നു തുറക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവരിക്കാൻ ആയിട്ടില്ല. തീപിടുത്തത്തിൽ പ്രധാനപ്പെട്ട മെഷീൻ എല്ലാം കത്തി നശിച്ചിരുന്നു. ഇതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. നാശനഷ്ടം പൂർണമായും വിലയിരുത്തിയ ശേഷം പരമാവധി വേഗത്തിൽ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ആണ് തീരുമാനമെന്ന് പറഞ്ഞു. അതേസമയം […]

Continue Reading

കോതനല്ലൂരിലെ ബാങ്ക് വായ്പാ തട്ടിപ്പ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ മാർച്ചും ജനസഭയും നടത്തി

കടുത്തുരുത്തി: കോതനല്ലൂർ വനിതാ സഹകരണ ബാങ്ക് കുറുപ്പന്തറ കേരളാ ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വനിതകളുടെ ഗ്രൂപ്പ് ലോൺ മുഖാന്തരം വനിതകൾ അറിയാതെ കോടികളുടെ ലോൺ തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന കടുത്തുരുത്തി പോലീസിനെതിരെ തട്ടിപ്പിന് ഇരയായവർ പ്രതിഷേധ മാർച്ചും ജനസഭയും നടത്തി. 93 വനിതകളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. പ്രതിഷേധ മാർച്ച് മനുഷ്യാവകാശ പ്രവർത്തകൻ പി ജെ തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗം ഫാദർ അഗസ്റ്റിൻ വട്ടോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിദ്ധു ദിവാകരൻ, […]

Continue Reading

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 182 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 182 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.28 റോഡു പ്രവൃത്തികള്‍ക്കായി 123.14 കോടി രൂപയും നാല് പാലങ്ങള്‍ക്കായി 14.42 കോടി രൂപയും അനുവദിച്ചു.സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 15 കെട്ടിടങ്ങള്‍ക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നല്‍കി. ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി. ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 101 റോഡുകള്‍ക്ക് നേരത്തേ ഭരണാനുമതി […]

Continue Reading

സംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.കണ്ണൂർ(കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം), തൃശൂർ(വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ), കോഴിക്കോട്(വെള്ളയിൽ), കോട്ടയം(കോതനല്ലൂർ), കൊല്ലം (ഇടകുളങ്ങര, പോളയത്തോട്‌), തിരുവനന്തപുരം(അഴൂർ) തുടങ്ങിയ ജില്ലകളിലാണ് […]

Continue Reading

ഷാരൂഖ് ഖാന് വധഭീഷണി;വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നിരന്തര വധഭീഷണികളെ തുടര്‍ന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍.ഷാരുഖിന്റെ യാത്രകളില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകള്‍ക്കും കമ്മീഷണറേറ്റുകള്‍ക്കും സംസ്ഥാന പൊലീസ് നിര്‍ദ്ദേശം നല്‍കി. ഷാരുഖാന്റെ സുരക്ഷ പരിശോധിക്കുകയും വധഭീഷണികള്‍ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വൈ പ്ലസ് സുരക്ഷക്ക് തീരുമാനമായത്. ജീവന് ഭീഷണി വര്‍ധിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുതിയ നടപടിക്ക് കാരണമാണ്. ഇനി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലെ […]

Continue Reading

ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം; പൊലീസ് കമ്മീഷണർ‌ക്ക് പരാതി നൽകി വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതി നൽകി എഴുത്തുകാരി വി പി സുഹറ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഐഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും അവർ വിമര്‍ശിച്ചു. ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ […]

Continue Reading

ദുബൈയില്‍ സാധനങ്ങൾ ഡെലിവറി ചെയ്യാൻ ‘ഡ്രോണ്‍’

ദുബൈ: ദുബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനം ആരംഭിച്ചു. മൂന്നാഴ്ച സമയത്തേക്ക് ദുബൈയിലെ സിലിക്കണ്‍ ഒയാസിസ് മേഖലയിലാണ് ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനങ്ങള്‍ ലഭ്യമായിരിക്കുന്നത്.ഇന്ത്യന്‍ ഡ്രോണ്‍ ഡെലിവറി കമ്ബനിയായ സ്‌കൈ എയര്‍ മൊബിലിറ്റി, യുഎഇ ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ ജീബ്ലി എല്‍.എല്‍.സി എന്നിവരാണ് പ്രസ്തുത പരീക്ഷണ ഡ്രോണ്‍ ഡെലിവറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളും രംഗത്തുണ്ട്.

Continue Reading