കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍: സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു

കൊച്ചി:കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു.എം ബി സ്നേഹലത (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കൊല്ലം), ജോണ്സണ് ജോണ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, തൃശൂര്‍), സി പ്രതീപ്കുമാര് (അഡീഷണല് ജില്ലാ സെഷന്സ് ജഡ്ജ്, എറണാകുളം), പി കൃഷ്ണകുമാര് (രജിസ്ട്രാര് ജനറല്, ഹൈക്കോടതി) എന്നിവരെയാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.

Continue Reading

വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്ന് തുറമുഖമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക […]

Continue Reading

ദിവ്യകാരുണ്യ കോൺഗ്രസ് പട്ടിത്താനം മേഖലാതല ഉദ്ഘാടനം.

പൊതി: ദിവ്യകാരുണ്യ കോൺഗ്രസ് പട്ടിത്താനം ഫൊറോനാ തല ഉദ്ഘാടനം 15 ന് പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടക്കും. പട്ടിത്താനം ഫൊറോനയിലെ 11 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 1 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 2 മണിക്ക് ദിവ്യകാരുണ്യ പഠനക്ലാസ് ഫൊറോന വികാരി ഫാ. ഗ്രിഗറി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്യും. ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ ക്ലാസ് നയിക്കും. ഇടവക വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കൽ സ്വാഗതവും ഇടവകസമിതി സെക്രട്ടറി സണ്ണി ആന്റണി നന്ദിയും പറയും. 3.15 […]

Continue Reading

ഹമാസ് വിഷയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ്

ഡല്‍ഹി: ഹമാസുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയത്തിൽ പാർട്ടിയിൽ ഭിന്നതകളൊന്നുമില്ലെന്ന് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്. പ്രമേയത്തിൽ ഇസ്രയേലിനെതിരായ ആക്രമണത്തെ പരാമർശിക്കാതെ ഹമാസിനെയും പലസ്‌തീൻ വിഷയത്തെയും പിന്തുണച്ചുവെന്നാരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഗൊഗോയിയുടെ പ്രസ്‌താവന. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പലസ്‌തീൻ ജനതയുടെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തതും കോൺഗ്രസ് ബിജെപിയെ ഓർമിപ്പിച്ചു. പലസ്‌തീൻ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടതായും ഗൊഗോയ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് […]

Continue Reading

വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]

Continue Reading

ടോസ് ലഭിച്ചത് അഫ്ഗാന്; ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ടോസ് ഭാഗ്യം. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ടീം 19 റൺസെടുത്തു. ഉച്ചയ്ക്ക് രണ്ട് മുതൽ ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്‌ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട […]

Continue Reading

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവം, പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കൊട്ടാരക്കര: പുലമണ്ണില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂണിറ്റ് എസ്‌ഐ അരുണ്‍കുമാര്‍, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയന്‍, സിപിഒ ബിജുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.14 ദിവസത്തിനുള്ളില്‍ കുറ്റാരോപണ പത്രിക നല്‍കാന്‍ ഡി ഐ ജി ആര്‍ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒരുമാസത്തിനകം […]

Continue Reading

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും റൈഡ്

ന്യൂഡൽഹി: ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവടങ്ങളിലാണ് പരിശോധന നടക്കുന്നത്. ദില്ലിയിൽ മൂന്ന് ഇടങ്ങളിൽ എൻഐഎ റെയിഡ് പുരോഗമിക്കുകയാണ്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തമിഴ്നാട്ടിൽ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പി എഫ് ഐ യുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി വ്യത്തങ്ങൾ അറിയിച്ചു.

Continue Reading

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ […]

Continue Reading

ഇനിമുതല്‍ എറണാകുളം റെയിൽവേ സ്റ്റേഷന് ‘രാജർഷി രാമവർമൻ റെയിൽവേ സ്റ്റേഷൻ’

എറണാകുളം: എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ. രാജ്യഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേരു നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോർപറേഷൻ്റെ തീരുമാനം ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി […]

Continue Reading