വിഷ്ണുപ്രിയ കൊലക്കേസ് ; ശ്യാംജിത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ : വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും. പ്രണയ വൈരാഗ്യത്തിലാണ് വിഷ്ണുപ്രിയയെ ശ്യാംജിത് കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 22 നു ആയിരുന്നു സംഭവം നടന്നത്. കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ ശ്യാംജിത് വിഷ്ണുപ്രിയയുടെ തലക്ക് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്താണ് കൊലപ്പെടുത്തിയത്.

Continue Reading

മുടങ്ങി കിടന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനം എടുത്തത്.കഴിഞ്ഞ 6 ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Continue Reading

പ്രസാദത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കി

പ്രസാദങ്ങളിൽ നിന്ന് അരളിപ്പൂ ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂജക്ക് മാത്രം ഉപയോഗിക്കാം. പ്രസാദങ്ങളിലും നിവേദ്യങ്ങളിലും തുളസി, തെച്ചി, റോസ് എന്നിവ ഉപയോഗിക്കാം. അരളിപ്പൂവിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധിച്ചത്. അരളിപ്പൂവിന്റെ ഉപയോഗം മരണത്തിനു കാരണമായി എന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

Continue Reading

‘ ഗൂഗിൾ വാലറ്റ് ‘ ; പുത്തൻ ആപ്പുമായി ഗൂഗിൾ

ഗൂഗിളിന്റെ പുതിയ ആപ്പ് ആയ ‘വാലറ്റ് ‘ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വേണ്ടി ഇറങ്ങി. പ്രധാനമായും ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കാൻ വേണ്ടി ഇത് സഹായിക്കുന്നു. ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച് സുരക്ഷിതമായ കോൺടാക്ട് ലെസ് പേയ്‌മെന്റുകളാണ് ഇതിൽ അനുവദിക്കുന്നത്. ഡിജിറ്റൽ കാർ കീ, മൂവി ടിക്കറ്റുകൾ, റിവാർഡ് കാർഡുകൾ തുടങ്ങിയ ഡിജിറ്റൽ രേഖകളെല്ലാം ഗൂഗിൾ വാലെറ്റിൽ സൂക്ഷിക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

Continue Reading

എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് എയർ ഇന്ത്യ. ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവിസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടും കമ്പനിയുടെ വിശ്വാസ്യതക്ക് നേരിട്ട കോട്ടവും കണക്കിലെടുത്താണ് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനി യുടെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നാണ് വിശദീകരണം.

Continue Reading

പാർശ്വ ഫലങ്ങൾ എന്ന റിപ്പോർട്ടിന് പിന്നാലെ കോവിഡ് വാക്സിൻ നിരോധിച്ച് അസ്ട്രസെനക

അസ്ട്രസെനക യുടെ കോവിഡ് വാക്സിനുകൾ വിപണിയിൽ നിന്നും നിരോധിച്ചു. കോവിഷിൽഡ് വാക്‌സിൻ എടുത്തവരിൽ രക്തം കട്ട പിടിക്കാനും പ്ലേറ്റ്ലൈറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു . അതിനു പിന്നാലെയാണ് ഈ നീക്കം. യു കെ യിൽ ഉള്ള ഒരാൾ തനിക്ക് കോവിഷിൽഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി കോടതിയിൽ സമീപിച്ചു. അതിനു ശേഷമായിരുന്നു അന്വേഷണം.

Continue Reading

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി ; യാത്രക്കാർ പ്രതിഷേധത്തിൽ

കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തു. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് വിശദീകരണം. നൂറോളം യാത്രക്കാരാണ് വിമാന താവളത്തിൽ കുടുങ്ങിയത്.

Continue Reading

എസ് എസ് എൽ സി ഫലപ്രഖ്യാപനം ഇന്ന്

എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കു ശേഷം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

Continue Reading

വേനൽ മഴ ; നാളെ രണ്ട് ജില്ലകൾക്ക് യെല്ലോ അലെർട്

കനത്ത ചൂട് തുടരുന്ന സംസ്ഥാനത്തു നാളെ രണ്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉണ്ട്. അതേ സമയം തന്നെ ഉയർന്ന താപനിലയും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

‘ ആവേശം ‘ ഒ ടി ടി യിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിൽ നായകനായ ചിത്രം ‘ ആവേശം ‘ ഒ ടി ടി യിലേക്ക്. മെയ് 9 നു ആണ് ഒ ടി ടി യിൽ ചിത്രമെത്തുന്നത്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ഈ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഇറങ്ങുന്നത്.

Continue Reading