‘ഗുരുവായൂരമ്പലനടയിൽ ‘ വ്യാജ പതിപ്പ് പുറത്തിറങ്ങി ; കേസ് എടുത്ത് സൈബർ പോലീസ്

തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറിക്കിയവർക്കെതിരെ കേസ് എടുത്ത് സൈബർ പോലീസ്. പ്രിത്വിരാജാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങൾ എന്നിവ കൈവശം വയ്‌ക്കുന്നവർക്കും പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്.

Continue Reading

തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ഗവർണർ

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് മടക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണെന്നാണ് രാജ്ഭവന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനൊരുങ്ങുകയാണ് സർക്കാർ.

Continue Reading

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; കോടികളുടെ നഷ്ടം

വരാപ്പുഴ: പെരിയാറിലും സമീപ പ്രദേശത്തുള്ള ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതാണ് ഇതിനു കാരണം എന്ന് സംശയിക്കുന്നു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയിൽ ചത്ത് പൊങ്ങുവായിരുന്നു. സ്വകാര്യ വ്യക്തികൾ മീൻ വളർത്തുന്ന ഫാമുകളിലും പാടങ്ങളിലും ഈ മലിനജലം ഒഴുകിയെത്തി കോടി കണക്കിന് രൂപയുടെ മത്സ്യ സമ്പത്ത് നശിച്ചു. രാസമാലിന്യം കലർന്നതിനെ തുടർന്ന് ചില ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറം മാറുകയും വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ സ്ഥാപനം കണ്ടെത്തി അവർക്കെതിരെ […]

Continue Reading

കെ എസ് ആർ ടി സി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും

കെ എസ് ആർ ടി സി ബസ് വൈകിയത് മൂലം യാത്ര മുടങ്ങിയാൽ ടിക്കറ്റ് തുക തിരികെ ലഭിക്കും. 2 മണിക്കൂറിൽ കൂടുതൽ ബസ് പുറപ്പെടാൻ വൈകിയാലും, മുടങ്ങിയാലും ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടാം . 24 മണിക്കൂറിനുള്ളിൽ തുക തിരികെ നൽകും. യാത്രയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ചുമത്തും. റിസെർവഷൻ സംവിധാനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ സേവനദാതാക്കളിൽ നിന്നും പിഴ ഈടാക്കുകയും അത് ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും.

Continue Reading

സംസ്ഥാനത്തെ 3 ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു

അതിതീവ്ര മഴ കാരണം കേരളത്തിലെ 3 ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു , മഴയുടെ ശക്തി കുറഞ്ഞതിനാൽ റെഡ് അലെർട് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിരുന്നു റെഡ് അലെർട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും ദുരിതം ഒഴിഞ്ഞില്ല. വഴിയോര കച്ചവടക്കാർക്കെല്ലാം വലിയ നഷ്ടമാണ് വെള്ളം കയറി ഉണ്ടായത്.

Continue Reading

കാക്കനാട് ഭക്ഷ്യ വിഷ ബാധയേറ്റ് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടപ്പിച്ചു

എറണാകുളം: കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ച ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യ വിഷ ബാധഏറ്റു. ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്. ഇടച്ചിറയിലെ റാഹത് ഹോട്ടലിൽ ആണ് സംഭവം. ഹോട്ടൽ അടച്ചു പൂട്ടാൻ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിനു നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസും ഇല്ലായിരുന്നു

Continue Reading

ജിഷ വധക്കേസ് : പ്രതിക്ക് വധശിക്ഷ നടപ്പാക്കാൻ ഹൈക്കോടതി അനുമതി നൽകി

കൊച്ചി: നിയമ വിദ്യാർഥിനിയായ ജിഷയെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷക്ക് ഹൈക്കോടതി ശരി വെച്ചു. അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്‌ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ 28 നു ആയിരുന്നു പ്രതി അമീറുൽ ഇസ്ലാം പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് നിയമ വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അതേ വർഷം ജൂൺ 16 നു ആണ് പ്രതി പിടിയിലായത്.

Continue Reading

മഴ കനക്കുന്നു; മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 5 വരെയാണ് നിരോധനം. വ്യാഴാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വേനൽ മഴ കൂടുതൽ ശക്തമായി. ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപെടുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ ലഭിക്കുന്ന കനത്ത മഴ.

Continue Reading

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ട് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായി കത്തി നശിച്ച ഹെലികോപ്റ്ററിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം മലയിടുക്കിൽ തട്ടിയതാവാം അപകട കാരണമെന്ന് വിലയിരുത്തുന്നു.

Continue Reading

കേരളത്തിലെ ബിരുദ പഠനം അടിമുടി മാറുന്നു

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്‌സുകളിൽ തിരഞ്ഞെടുത്ത വിഷയം പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മറ്റു വിഷയത്തിലേക്ക് മാറാൻ അവസരമുണ്ട്. രണ്ട് സെമസ്റ്റർ പൂർത്തിയായതിനു ശേഷം മാത്രമേ മാറാൻ പറ്റുകയുള്ളു. കോഴ്സിനിടെ ഒരു തവണയേ ഈ മാറ്റം അനുവദിക്കുകയുള്ളു. സയൻസ് വിഷയം മേജർ ആക്കിയെടുത്തവർക്ക് ആർട്സിലേക്കോ ഭാഷാ വിഷയങ്ങളിലേക്കോ മാറാം. മൈനർ വിഷയങ്ങളായി സംഗീതമോ സാഹിത്യമോ വിദേശഭാഷകളോ പഠിക്കാൻ സാധിക്കും

Continue Reading