രണ്ടാം മോദി സർക്കാർ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

ന്യൂഡൽഹി: മൂന്നാം തവണയും എൻ ഡി എ സർക്കാർ അധികാരത്തിൽ കയറുന്നതിന്റെ ഭാഗമായി രണ്ടാം എൻ ഡി എ സർക്കാരിന്റെ പ്രധാനമന്ത്രി പദവിയിൽ നിന്നും നരേന്ദ്രമോദി രാജി വെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു വിനാണ് രാജിക്കത്ത് കൈമാറിയത്. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ മന്ത്രിസഭ തുടരാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് ഈ സർക്കാരിന്റെ കാലാവധി. മൂന്നാം എൻ ഡി എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Continue Reading

എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ വിജയിച്ചു. കേന്ദ്ര മന്ത്രി സഭാ യോഗം ഇന്ന് ചേരും. ബി ജെ പി നേതാക്കളും എൻ ഡി എ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗമാണിത്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കത്തിലാണ് എൻ ഡി എ. കേന്ദ്ര മന്ത്രിമാർ ആരൊക്കെയായിരിക്കും ഓരോരുത്തർക്കും ഏതൊക്കെ വകുപ്പുകൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് ചർച്ച ചെയ്യും.

Continue Reading

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5- ലോക പരിസ്ഥിതി ദിനം. ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവൽക്കരണവും (Desertification), വരൾച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ലോകമാകെ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വലുതാണ്.

Continue Reading

തൃശ്ശൂരിൽ താമര വിരിഞ്ഞു; തൃശ്ശൂർ എടുത്ത് സുരേഷ് ഗോപി

തൃശ്ശൂർ: വടക്കുംനാഥന്റെ മണ്ണിൽ താമര വിരിയിച്ചു കൊണ്ട് സുരേഷ് ഗോപി വിജയിച്ചു. ഇന്ന് തൃശ്ശൂരിൽ എത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ ഒരുക്കുന്നത്. 4,09,302 വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന ലക്ഷ്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിരവധി തവണ കേരളത്തിൽ വന്നിരുന്നു.

Continue Reading

മഴ മുന്നറിയിപ്പ് ; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഈ രണ്ടു ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്ക് യെല്ലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്

Continue Reading

വടകരയിൽ സുരക്ഷാ വലയമൊരുക്കി പോലീസ്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമായ ചൊവ്വാഴ്ച കനത്ത സുരക്ഷയാണ് വടകരയിൽ ഒരുക്കുന്നത് എന്ന് റൂറൽ എസ്. പി. ഡോ . അരവിന്ദ് സുകുമാർ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശക്തമായ നടപടിയെടുക്കും. 1600 ഓളം പോലീസുകാരാണ് രംഗത്തിറങ്ങുന്നത്. വയനാട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ താമരശ്ശേരിയിലും സുരക്ഷയേർപ്പെടുത്തും.

Continue Reading

മധ്യ വേനൽ അവധിക്ക് ശേഷം കുരുന്നുകൾ സ്കൂളിലേക്ക്

രണ്ട് മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി. എച്. എസ് . എസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എല്ലാ സ്കൂളിലും പ്രവേശനോത്സവത്തോട് കൂടിയാണ് കുട്ടികളെ വരവേൽക്കുന്നത്. 2,44,646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്കെത്തുന്നത്.

Continue Reading

തൃശ്ശൂരിൽ അതിതീവ്ര മഴ; ജാഗ്രത വേണമെന്ന് കളക്ടർ

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നഗരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവർത്തനം താറുമാറായ അവസ്ഥയിലാണ്.

Continue Reading

പൊതുസ്ഥലത്ത് വേസ്റ്റ് എറിഞ്ഞാൽ ഇനി ക്രിമിനൽ കേസ്

കണ്ണൂർ: പൊതു സ്ഥലങ്ങളിൽ മാലിന്യം ഇട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ അരുൺ. കെ . വിജയൻ നിർദ്ദേശിച്ചു. പൊതു നിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 മുതൽ 50000 രൂപ വരെ പിഴ ചുമത്തും. ആറു മാസം മുതൽ ഒരു വര്ഷം വരെ തടവും ലഭിക്കും.

Continue Reading

മഴ തുടരുന്നു; 4 ജില്ലകൾക്ക് ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തു 11 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുവാന്. കേരള തീരങ്ങളിൽ മത്സ്യ ബന്ധനത്തിനുപോകാൻ പാടില്ല എന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading