സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില 100 കടന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്‌നാട്ടിൽ മഴ കുറവായതിനാൽ പച്ചക്കറി ഉത്പാദനം നന്നായി കുറഞ്ഞു. അതോടുകൂടി എല്ലാ പച്ചക്കറികൾക്കും വില കൂടി.

Continue Reading

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം. ‘ അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും യോഗ’ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി ഇന്ന് യോഗാദിനം ഉദ്ഘാടനം ചെയ്യും. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ശാരീരിക വ്യായാമത്തിനും ആത്‌മീയ വികാസത്തിനും കൂടി വേണ്ടിയാണു യോഗ.

Continue Reading

ഡൽഹി ചുട്ടു പൊള്ളുന്നു; മരണം വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്‌ണതരംഗം. രണ്ട് ദിവസത്തിനിടെ 34 പേർ മരിച്ചു. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ 51 പേരോളം ആളുകൾ മരിച്ചു. ഗുരുതര സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞ് തമിഴ്‌നാട് എം. വി. ഡി; യാത്രക്കാരെ അസമയത്ത് റോഡിൽ ഇറക്കി വിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ബെംഗളുരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് എം. വി. ഡി തടഞ്ഞു. അർദ്ധ രാത്രി ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എം വി ഡി യുടെ നടപടി. നാഗർകോവിൽ ഭാഗത്തു വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. തമിഴ്‌നാട് രെജിസ്ട്രേഷൻ അല്ലാത്ത വാഹനങ്ങൾക്ക് വലിയ തുക നികുതിയായി നിലപാടിനെ തുടർന്നാണ് ബസ് സർവിസുകൾ നിർത്തിയതെന്നാണ് ബസ് ഉടമകൾ […]

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകൾക്ക് ശനിയാഴ്ച ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കൊല്ലം: കൊല്ലം കടയ്ക്കൽ മണ്ണൂർ സ്വദേശി വേലായുധന്റെ വീടിനു ഇടിമിന്നലേറ്റു. മിന്നലേറ്റ് സ്വിച്ച് ബോർഡുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ടി വി യും കത്തി നശിച്ചു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് ജോലിക്കാർ മരിച്ചു.

Continue Reading

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ

കുവൈറ്റ്: കുവൈറ്റ് മംഗഫിൽ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കുവൈറ്റ് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്കും 12.5 ലക്ഷം രൂപയാണ് നൽകുന്നത്. ധന സഹായം എംബസി വഴി വിതരണം ചെയ്യും. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള 2 ലക്ഷം രൂപയും ധന സഹായം നൽകും.

Continue Reading

മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടികൾ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുത്തു. ഇതിൽ റിവിഷൻ ഹർജിയുമായി മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

Continue Reading

കാക്കനാട് ഡി. എൽ. എഫ് ഫ്ലാറ്റിൽ നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷ ബാധ

കൊച്ചി: കാക്കനാട് ഡി. എൽ. എഫ് ഫ്ലാറ്റിൽ താമസിക്കുന്ന നൂറോളം ആളുകൾ ഭക്ഷ്യ വിഷബാധ മൂലം ചികിത്സ തേടി. ഛർദിലും വയറിളക്കവുമായിരുന്നു ലക്ഷണങ്ങൾ. കുട്ടികളെയും പ്രായമായവരെയും ഇത് ബാധിച്ചു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. അനുവദനീയമായ അളവിൽ കൂടുതൽ ബാക്റ്റീരിയകൾ വെള്ളം പരിശോധിച്ചപ്പോൾ ആരോഗ്യവകുപ്പ് കണ്ടെത്തി. ഫ്ളാറ്റിലെ ജല സ്രോതസ്സുകൾ എല്ലാം അടച്ച് ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം എത്തിച്ചു നൽകുന്നത്.

Continue Reading

കുവൈറ്റ് ദുരന്തം; 4 പേരുടെ സംസ്കാരം ഇന്ന് നടക്കും

കേരളത്തെ സങ്കടത്തിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച മലയാളികളായ 4 പേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ദുരന്തത്തിൽ മരണപ്പെട്ട 5 പേരുടെ സംസ്കാര ചടങ്ങുകൾ മറ്റന്നാളാണ്‌ നടക്കുന്നത്. 25 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. ഇതിൽ 14 പേർ മലയാളികളാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. 12 പേരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ പൂർത്തിയായിരുന്നു.

Continue Reading