ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി എം പി; ചരിത്രം കുറിച്ച് കോട്ടയംകാരൻ

ലണ്ടൻ: ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടനിൽ അധികാരത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി കോട്ടയംകാരനായ സോജൻ ജോസഫ്. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എം പി ആയാണ് സോജൻ ജോസഫ് വിജയിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ. ആഷ്‌ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്‌എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയുമാണ് അദ്ദേഹം.

Continue Reading

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

ബ്രിട്ടൺ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ കയറി. 650 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ അറിയിച്ചു.

Continue Reading

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി

തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിച്ചു. പന്നി ഫാമിൽ കള്ളിങ് നടത്താൻ കളക്ടർ ഉത്തരവിട്ടു. 310 പന്നികളെ കള്ളിങിന് വിധേയമാക്കും. അതിനു ശേഷം അണു നശീകരണം നടത്തും. ഫാമിന് 10 കിലോമീറ്റർ ചുറ്റളവ്‌ പ്രദേശം രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ച വ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് പകരില്ല.

Continue Reading

ആശുപത്രി ജനറേറ്ററിലെ പുക പടർന്നു;സമീപത്തെ സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലൈറ്റ്‌ലെ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോളാണ് പുക ഉയരാൻ തുടങ്ങിയത്. 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘കൂ ‘ ഇനിയില്ല

മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആയ ‘കൂ’ അടച്ചു പൂട്ടുന്നു. വൻ നഷ്ട്ടത്തിലായതിനാലാണ് നിർത്തുന്നത്. നാലു വർഷം മുമ്പ് ട്വിറ്ററിന് വെല്ലുവിളി എന്ന് അവകാശപ്പെട്ട് വന്ന മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആണ് ‘കൂ ‘. പ്രാദേശിക ഭാഷകളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയെന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്‌ഷ്യം. 2020 ൽ ആണ് കമ്പനി ആരംഭിച്ചത്. പത്തിലധികം ഭാഷകളിൽ ലഭ്യമായ ആദ്യ മൈക്രോബ്ലോഗ്ഗിങ് സൈറ്റായിരുന്നു ‘കൂ’.

Continue Reading

ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Continue Reading

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കലൂർ മുതൽ കാക്കനാട് വരെ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിലെ പാത. ഇന്ന് രാവിലെ കുന്നുംപുറത്ത് പൈലിങ് ജോലികൾ ആരംഭിച്ചു. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് കാക്കനാട് ഭാഗത്തേക്ക് മെട്രോയുടെ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 2026 മാർച്ചിനു മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.

Continue Reading

അസമിൽ പ്രളയക്കെടുതി; മരണ സംഖ്യ വർധിക്കുന്നു

ഗുവാഹത്തി: അസം പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 38 ആയി. ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങളും ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

Continue Reading

പരശുറാം എക്സ്‌പ്രസ് കന്യാകുമാരി വരെ നീട്ടുന്നു; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

ചെന്നൈ: റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനവുമായി റെയിൽവേ. മംഗളുരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഇന്ന് മുതൽ കന്യാകുമാരി വരെ നീട്ടും. യാത്രക്കാരുടെ അഭ്യർത്ഥന പാലിച്ചാണ് ഈ നടപടി. രണ്ട് അധികം കോച്ചുകൾ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ 23 കോച്ചുകളായിരുന്നു , ഇപ്പോൾ 25 ആക്കിയിട്ടുണ്ട്.

Continue Reading

കണ്ണ് പരിശോധിക്കാൻ എം വി ഡി ; പുതിയ നിയമവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ടെസ്റ്റിന് എത്തുന്നവർക്ക് കാഴ്ചശക്തിയുണ്ടോയെന്ന് ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ചെയ്യും. അപേക്ഷകർ കൊണ്ട് വരുന്ന സെർട്ടിഫിക്കറ്റുകളിൽ വ്യാജമായ സെർട്ടിഫിക്കറ്റുകളും കടന്നു വരുന്നുണ്ടെന്ന പരാതിയിന്മേലാണ് എം വി ഡി ഇങ്ങനൊരു തീരുമാനം എടുത്തത്. നിശ്ചിത അകലത്തിൽ വെച്ചിരിക്കുന്ന ബോർഡുകൾ ഉദ്യോഗാർത്ഥികളെ കൊണ്ട് വായിപ്പിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും. നേത്ര പരിശോധനക്കായി ഉപകരണങ്ങൾ വാങ്ങും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്കെതിരെയും കടുത്ത നടപടിയെടുക്കും.

Continue Reading