കൊളംബൊ: ഏഷ്യാ കപ്പിനായുള്ള ഒരുക്കങ്ങൾക്കിടെ ശ്രീലങ്കയ്ക്ക് തിരിച്ചടി. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ്. കുശാല്‍ പെരേര, ആവിഷ്ക ഫെര്‍ണാണ്ടോ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തിലാണ്. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം
അതേസമയം, പേസ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമായി. ലങ്ക പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഹസരങ്കയ്ക്ക് പരിക്കേറ്റത്. ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 30ന് പാകിസ്ഥാന്‍, നേപ്പാളിനെ നേരിടുന്നതോടെ ഏഷ്യാ കപ്പിന് ആരംഭമാകും.