സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍; സര്‍ക്കാരിന്റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തല്‍

Breaking Kerala

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് എട്ടരയ്ക്ക് നിര്‍ണായക പ്രഖ്യാപനമെന്ന് സമര നേതാവ് എം എ ബിന്ദു പറഞ്ഞു. സമരം തീരുമോ എന്ന കാര്യത്തിലും ഇന്ന് എട്ടരയ്ക്ക് പ്രഖ്യാപനം ഉണ്ടാകും. ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുക 266 ആം ദിവസത്തിലാണ്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരം അവസാനിപ്പിക്കും. രാപ്പകല്‍ സമരം അവസാനിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനും ധാരണയായി. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് വരെ വിവിധ രീതിയിലുള്ള സമരം തുടരും.

Leave a Reply

Your email address will not be published. Required fields are marked *