തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു.