ആപ്പിള്‍ ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഐഒഎസ് 18 പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഐഒഎസ് 18 ന്റെ വരവ് ആപ്പിളിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭവങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അപ്‌ഡേറ്റ് ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒന്നായിരിക്കും എന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ ബ്ലൂംബെര്‍ഗിലെ ചീഫ് കറസ്‌പോണ്ടന്റ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്.
