കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായാണ് പഠനം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
