ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പുരോഗതിയും പ്രാഥമിക നിരീക്ഷണങ്ങളും ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചറിഞ്ഞു. നേരത്തെ എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി പരുക്കേറ്റവരെ അമിത് ഷാ കണ്ടിരുന്നു. അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു.
