വൈക്കം: കേരള മഹിളാ സംഘം (എൻ എഫ് ഐ ഡബ്ലിയു )വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അമ്പിളി മനോജിന് സ്വീകരണം നൽകി.
കേരള മഹിളാ സംഘം വൈക്കം മണ്ഡലം സെക്രട്ടറി മായ ഷാജി ഷാൾ അണിയിച്ചു. യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ രജനി അധ്യക്ഷയായി. മണ്ഡലം കമ്മിറ്റി അംഗവും കല്ലറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണും ആയ മിനി ജോസ്, കീർത്തി ജീവ എം ജി ഫിലെന്ദ്രൻ, ഇ ജി പ്രകാശൻ, വി കെ സലിം കുമാർ തുടങ്ങിയവർ സംസാരിച്ചു.