ആലുവ: ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതര മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്തമാക്കി.
![](https://swanthamlekhakan.news/wp-content/uploads/2023/07/24-image-2023-07-29T174220.749.jpg)