ആലപ്പുഴയിൽ കേരളം സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ.വലിയമരം സ്വദേശി ഫസലുദ്ദീൻ, മണ്ണഞ്ചേരി സ്വദേശി നൗഫൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആലപ്പുഴ സൗത്ത് പൊലീസിന് മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.
![](https://swanthamlekhakan.news/wp-content/uploads/2023/10/IMG-20231011-WA0021.jpg)