ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.ആഭ്യന്തര യാത്രകള്‍ക്കായി നേരത്തെയുണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയാണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണിത്.
