പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളാണ് വൈകുന്നത്. മുസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയർ ഇന്ത്യ വിമാനങ്ങളാണ് വൈകുന്നത്.
വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. നൂറിലധികം യാത്രക്കാരാണ് വിമാനത്താവളത്തിനുള്ളിൽ തടസ്സം നേരിട്ടിരിക്കുന്നത്. ഇവർക്ക് ഭക്ഷണ സൗകര്യമോ താമസ സൗകര്യമോ ഒരുക്കിയിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു.
പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം വൈകുന്നതെന്നും, കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.