പത്തനംതിട്ട: ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ചുവരുത്തി ശബരിമലയിലെ പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. പാരിപ്പള്ളിയിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് എഡിജിപി സഹായഹസ്‌തം നൽകിയത്. ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടക സംഘത്തിന് ഉറപ്പും നൽകി. പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 17 അംഗ സംഘമാണ് ദർശനം കിട്ടാതെ മടങ്ങിയത്.
