നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.
സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു . 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.