നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദർശനമായിരുന്നു. പുലർച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദർശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദർശനത്തിനായെത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു.
