ചേർത്തല: ചേർത്തല സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിമാലയ പർവ്വതത്തിൽ 4800 മീറ്റർ ഉയരം താണ്ടി. ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഈ ദൗത്യത്തിന് ഇറങ്ങിയത്. ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അന്നാ മേരി.
പിതാവിനൊപ്പമാണ് പർവ്വതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടത്. 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 13 പേരടങ്ങുന്ന സംഘം ഏജൻസി മുഖേനെയാണ് യാത്ര പുറപ്പെട്ടത്.
രാത്രി ടെന്റ് കെട്ടിയായിരുന്നു ഉറങ്ങിയിരുന്നത്. ലഖു ഭക്ഷണങ്ങൾ കയ്യിൽ കരുതിയിരുന്നു. മഞ്ഞ് ഉരുകിയ വെള്ളമാണ് കുടിക്കാൻ ഉപയോഗിച്ചിരുന്നത്. ആറു ദിവസം കൊണ്ട് 4800 മീറ്റർ പിന്നിട്ടു. ആഫ്രിക്ക ഉപഭൂഖണ്ഡത്തിലെ പർവ്വതനിരയായ കിളിമഞ്ചാരോ കീഴടക്കാനാണ് അടുത്തലക്ഷ്യമെന്നും അതിനായി അന്നയെ പരിശീലിപ്പിക്കുമെന്നും പിതാവ് പറഞ്ഞു.