ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍മാത്യുവിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പരാതി നല്‍കിയത്. 23 ാം തീയതി തന്നെ ഇതു സംബന്ധിച്ച പരാതി പൊലീസില്‍ നല്‍കിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാ വിവരങ്ങളും ഇതിലൂടെ പുറത്ത് വരുമെന്നും മന്ത്രി സൂചിപ്പിച്ചു.
മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്.പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന് പറയുന്നു പറയുന്നെങ്കിലും, ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും അഖില്‍ സജീവിനെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് സി ഐ ടി യു നേതൃത്വം പറയുന്നത്.