സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന നീക്കം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

Breaking Kerala

തിരുവനന്തപുരം: സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് കുണ്ടം കുഴി ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അതിന്‍റെ ഭാഗമായി ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ. അഴിമതി മാർഗ്ഗം സ്വീകരിച്ചവർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്ത ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *