പാലക്കാട്: ഇത്തവണത്തെ തിരുവോണം ബമ്പർ തമിഴ്നാട് സ്വദേശികൾക്ക്. തിരുപ്പൂര്‍ സ്വദേശികൾക്കാണ് 25 കോടി അടിച്ചത്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍ എന്നീ നാലുപേർക്കാണ് ഒന്നാം സമ്മാനം. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജന്റെ ആശുപത്രി ചികിത്സയ്ക്കായി പാലക്കാട് എത്തിയപ്പോഴാണ് നാല് സുഹൃത്തുക്കളും ചേർന്ന് ലോട്ടറി എടുത്തത്. മൂന്ന് ടിക്കറ്റുകളാണ് ഈ സംഘം എടുത്തത്.
ബമ്പര്‍ തുക തുല്യമായി വീതിച്ചെടുക്കാനാണ് നാലുപേരുടെയും തീരുമാനം. ലോട്ടറി ടിക്കറ്റ് നടരാജന്‍ അധികൃതര്‍ക്ക് കൈമാറി.