മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Breaking National

മണിപ്പൂരില്‍ നിന്ന് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാങ്‌പോപ്കി ജില്ലയില്‍ കുക്കിസോ സമുദായത്തില്‍പ്പെട്ട മൂന്നുപേരെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എട്ട് മണിയോടെയാണ് സംഭവം.

ഇംഫാല്‍ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിര്‍ത്തിയിലെ ഇറേങ്, കരം പ്രദേശങ്ങള്‍ക്കിടയിലുള്ള ഗ്രാമവാസികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സെപ്റ്റംബര്‍ എട്ടിന് തെങ്‌നൗപാല്‍ ജില്ലയില്‍ നടന്ന വെടിവെയ്പ്പി!ല്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ അസം റൈഫിള്‍സ് വെടിവെച്ചതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ മരിച്ചത്. 50 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *