ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Breaking Kerala

തിരുവനന്തപുരം: തോട്ടിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിൽ നിന്നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിപിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 2.30 ഓടെയാണ് തോട്ടിൽ നിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണമൂല പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തായി ബിപിൻ്റെ ഭാര്യയുടെ പേരിലുള്ള കാറും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിൽ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു. വിഷാദം രോഗം ബിപിനെ അലട്ടിയിരുന്നതായാണ് വിവരം . പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *