തൃശൂരിൽ വൻ സ്വർണ കവർച്ച; മൂന്ന് കിലോയോളം സ്വർണം കവർന്നു

Breaking Kerala

തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. മൂന്ന് കിലോ സ്വർണം കവർന്നു. കാറിലെത്തിയ സംഘമാണ് മോഷണത്തിനു പിന്നിൽ. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച സ്വർണാഭരണങ്ങളാണ് കവർന്നത്.

ജീവനക്കാർ സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കാണ് കവർച്ച നടന്നത്. കാറിൽ എത്തിയ നാലം​ഗ സംഘം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ട് പോകുന്നതിനായി നിർമിച്ച സ്വർണം ആണ് കളവ് പോയത്. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ കൊണ്ടുപോകുന്നത് പതിവാണ്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *