വൈക്കം: പൊരുതുന്ന ഇന്ത്യൻ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വൈക്കത്തെ കായിക താരങ്ങളും കലാ-സാഹിത്യ പ്രവർത്തകരും അണിചേർന്നു. ഏരിയ പ്രസിഡന്റ് കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹ സ്മാരകത്തിനു മുൻപിൽ ചേർന്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അംബരീഷ്.ജി.വാസു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ.ശശികുമാർ , പ്രദീപ് മാളവിക, ഡി.മനോജ് വൈക്കം, ലൈല ജയരാജ്, പി.ആർ.സാബു എന്നിവർ സംസാരിച്ചു.