കടുത്തുരുത്തി: ആം ആദ്മി പാർട്ടി കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.ഡി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് മണ്ഡലം ഭാരവാഹികളായി രാജീവ് കളപ്പുരയ്ക്കൽ ഓരത്ത് പ്രസിഡന്റ്, സോജൻ തോമസ് വാളിൽ സെക്രട്ടറി, മഞ്ജു സിബി വെട്ടിയാനിയിൽ, വർക്കി കെ.എ. പൈനാപ്പിളളിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജെയ്സൺ കല്ലുവെട്ടാംകുഴിയിൽ, സിന്ധു പ്രസാദ് മേച്ചങ്കേരിൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, റെയ്നോ കണ്ണന്തറയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
പോഷക സംഘടനകളുടെ അധ്യക്ഷന്മാരായി ട്രെയിനിങ് വിംഗ് ജോസ് സെബാസ്റ്റ്യൻ, വനിതാ വിംഗ് വത്സമ്മ സെബാസ്റ്റ്യൻ, കർഷക സംഘം മനോജ് സെബാസ്റ്റെൻ തേനാശ്ശേരി, എക്സ് സർവ്വീസ് വിംങ്ങ് ബാബു ജോർജ് വടക്കേക്കുറ്റ്, ട്രേഡ് വിംങ്ങ് സിറിൽ പര്യാനി എന്നിവരെയും തിരഞ്ഞെടുത്തു.
ലേബർ വിംഗ് അധ്യക്ഷനായി ടോമി വെടിയഞ്ചേരിൽ, റോബർട്ട് നടുവിലേക്കുറ്റ്, മീഡിയ വിംങ്ങ്, മിഥുൻ വർഗ്ഗീസ് പൂയപ്പടത്തിൽ, യൂത്ത് വിംങ്ങ്. പോളി സെബാസ്റ്റ്യൻ വിവരാവകാശം വിഭാഗം, സെബാസ്റ്റ്യൻ കുളത്താശ്ശേരിൽ ലീഗൽ വിംങ്ങ്, ഷാരോൺ സോഷ്യൽ മീഡിയ വിംഗ്, ആതിര പ്രസാദ് കിഴക്കേമേച്ചങ്കേരി വിദ്യാർഥി വിഭാഗം, ദേവസ്യ കളിരികുന്നേൽ ആന്റി കറപ്ഷൻ അധ്യക്ഷരായി തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം, മുൻ പ്രസിഡന്റ് ജോസ് . ടി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.