കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ

Breaking

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ മരുന്നു ക്ഷാമം എങ്ങനെ പരിഹരിക്കും? ചോദ്യത്തിന് ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാ. സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തരയോഗം പൂർത്തിയാക്കി. 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *