കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു. ഇന്നു മുതല്‍ ഒരു പാര്‍ട്ടിയെന്ന് മുന്‍ മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. എ കെ ശശീന്ദ്രനാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്മാന്. പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് വച്ച് നടക്കും.
