മോദി@76: പിറന്നാൾ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Breaking

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയിൽ, ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ മോദിക്കായി. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമെത്തുന്നത്. ഗ്ലോബൽ സൗത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയിൽ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലും ഭാരതത്തിന്റെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടുകൾക്ക് ആഗോള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ല. ഈ വരുന്ന ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിലും തുടർച്ചയായി 25 വർഷം തികയ്ക്കുമെന്ന പ്രത്യേകതയുമുണ്ട് ഈ വർഷത്തെ മോദിയുടെ ജന്മദിനത്തിന്.

Leave a Reply

Your email address will not be published. Required fields are marked *