കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ.എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക. തുടർച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. 320 ഇന്ത്യക്കാരെയാണ് ദുരന്തത്തിൽ കാണാതായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
