‘ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ല’; വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

Breaking

സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി എഫ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *