പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

Breaking

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ വിജയത്തിലേക്കെത്തി. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *