വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

Breaking Technology

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറെ തന്നെ ചാറ്റ് ചെയ്യാനുള്ള ഒരു വാതില്‍ തുറക്കാന്‍ പോകുകയാണ് വാട്ട്‌സ്ആപ്പ്. നമ്പരില്ലാതെ ചാറ്റ് എങ്ങനെയെന്നല്ലേ? നമ്പരിന് പകരം യൂസര്‍ നെയിമാകും നമ്മുടെ പുതിയ ഐഡന്റിറ്റി. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്‌സആപ്പ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാട്ടിലെ ക്ലബുകളിലെ അംഗങ്ങള്‍, അയല്‍ക്കാരുടെ ഗ്രൂപ്പുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നവര്‍ തുടങ്ങി നമ്മുക്ക് നമ്പര്‍ കൈമാറാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ സംസാരിക്കേണ്ടി വരുന്നവരുമായി സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയാണ് ഈ ഫീച്ചര്‍.

Leave a Reply

Your email address will not be published. Required fields are marked *