വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്. നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ സ്ഥാപിത ശേഷി വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസനത്തിലൂടെ മൂന്നര മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു വിലേക്ക് വര്‍ധിക്കും. “വിഴിഞ്ഞം തുറമുഖം ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി ഉയർന്നുവരുകയും അഭൂതപൂർവമായ വേഗതയിൽ കുതിച്ചുയരുകയും ചെയ്തു, 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു കടക്കുക എന്ന അതുല്യമായ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ തുറമുഖമായി മാറും.” അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഹോൾ-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു പറഞ്ഞു.
