തിങ്കളാഴ്ച രാവിലെ 8.30 നു തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു. സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.
