സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ, ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. നടപടി, അനാരോഗ്യം ചൂണ്ടിക്കാട്ടി. വീണയുടെ അപേക്ഷയിൽ ഇഡി ഇന്ന് തീരുമാനം അറിയിക്കും. വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്. സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പ ലഭിച്ച സാഹചര്യവും അതിൻ്റെ തിരിച്ചടവും വീണയ്ക്ക് വിശദീകരിക്കേണ്ടി വരും.
