സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയന്ത്രണം മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

Breaking

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *