‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

Breaking

ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ്. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. വെടിനിർത്തലിനും, സമാധാന നീക്കങ്ങൾക്കുമിടെയാണ് വീണ്ടും സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *